Advertisement

ഏഷ്യയിലെ ഏറ്റവും വലിയ തടി മിൽ കണ്ടിട്ടുണ്ടോ? - Asia's largest saw mill in Chatham island. Andaman

ഏഷ്യയിലെ ഏറ്റവും വലിയ തടി മിൽ കണ്ടിട്ടുണ്ടോ? - Asia's largest saw mill in Chatham island. Andaman ചാത്തം ദ്വീപും, തടിമില്ലും

രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാൻ സൈന്യത്തിന്റെ ആക്രമണത്തിന് മുൻപ് വരെ ലോകത്തിലെ ഏറ്റവും വലിയ തടിമില്ലായിരുന്നു ചാത്തം തടിമില്ല്. (Chatham Saw Mill )

ചാത്തം തടിമില്ല്, പോർട്ട് ബ്ലയർ, സെല്ലുലാർ ജയിൽ, വൈപ്പർ ഐലൻഡ്, റോസ് ഐലൻഡ് എന്നിവയിൽ തുടങ്ങിയ ബ്രിട്ടീഷ്കാരുടെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഒന്നാം സ്വാതന്ത്ര സമരത്തിൽ തടവുകാരായി കൊണ്ടുവന്ന ഇന്ത്യക്കാരെ ഉപയോഗിച്ചായിരുന്നു നടന്നിട്ടുള്ളത്‌ എന്നത് മറ്റൊരു ദുഃഖകരമായ വസ്തുത.

1883ലാണ് ചാത്തം തടിമില്ലിന്റെ തുടക്കം. ഇതിന്റെ പ്രവർത്തനങ്ങൾക്കായി യന്ത്രസാമഗ്രികൾ ബ്രിട്ടനിൽ നിന്നും ഇറക്കുമതി ചെയ്തു മില്ലിൽ സ്ഥാപിക്കുകയുണ്ടായി.

അന്ന് ആൻഡമാനിൽ ധാരാളമായിയുണ്ടായിരുന്ന വൃക്ഷങ്ങൾ വെട്ടിയെടുത്തു ഈ മില്ലിൽ കൊണ്ട് വന്നു പലകകളാക്കി ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കു കപ്പലിൽ കയറ്റി അയച്ചിരുന്നു.തടിമിൽ കടലുമായി വളരെ അടുത്ത് സ്ഥിതി ചെയ്തിരുന്നത് കൊണ്ടു തന്നെ കൊള്ളക്കാരൻമാരായ ബ്രിട്ടീഷ്കാർക്ക് മരത്തിന്റെ കയറ്റുമതി സുഗമമായി..
വർഷത്തിൽ 15000 - 20000 എന്ന കണക്കിലാണ് വൃക്ഷങ്ങൾ മുറിച്ചു മാറ്റപ്പെട്ടു കൊണ്ടിരുന്നത്. ഏകദേശം എണ്ണൂറോളം ആളുകൾ ഈ മില്ലിൽ ജോലി ചെയ്തിരുന്നു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും ആൻഡമാനിലെ തടികളാണ് ഉപയോഗിച്ചു പോന്നിരുന്നത് .

ലണ്ടനിലെ ബക്കിങ്ഹാം രാജകൊട്ടാരത്തിന്റെ ജനലുകളും വാതിലുകളും എന്തിനേറെ പറയണം ചുമരുകൾ വരെ ആൻഡമാനിൽ മാത്രം ലഭ്യമായിട്ടുള്ള പടോക്(Padauk) വൃക്ഷത്തിന്റെ തടികൾ കടഞ്ഞെടുത്താണ് നിർമ്മിച്ചിട്ടുള്ളത് . സെല്ലുലാർ ജയിലിന്റെ നിര്‍മ്മാണത്തിന് വേണ്ടിയും പലകകൾ ശേഖരിച്ചിരുന്നത് ഇവിടെ നിന്നുമായിരുന്നു .

ജപ്പാൻ സൈന്യത്തിന്റെ ബോംബാക്രമണത്തിൽ ചാത്തം ഐലൻഡും പോർട്ട് ബ്ലയറും തമ്മിൽ ബന്ധിപ്പിച്ചിരുന്ന തടിപ്പാലം തകർന്നു.ആ ദ്വീപ് നാമാവശേഷമായി. ജപ്പാന്റെ ഒരു ബങ്കർ ഇന്നും അവിടെ നിലനിർത്തിയിരുന്നു.

ബോംബാക്രമണത്തിൻറെ അടയാളം എന്നവണ്ണം ഐലണ്ടിന്റെ ഒരുഭാഗത്തു ബോംബ് വന്നു പതിച്ച സ്ഥലം വലിയ ഗർത്തം പോലെ ഇന്നും അവശേഷിക്കുന്നു.
#kalapani #andaman #chatham #largestsawmill

Andaman

Post a Comment

0 Comments